മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്‌ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ തെന്നിന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.
ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും തങ്ങൾക്ക് ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു.മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ തന്നെ സഹായിച്ചെന്നും താരം പറയുന്നു.
ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരത്തേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല.ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്‌സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Post Your Comments