ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസ് വീണ്ടും തുടങ്ങിയേക്കും. വിലക്ക് തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ആയിരിക്കും ആദ്യം അനുമതി നൽകുന്നത്. എന്നാല്‍ ഏതൊക്കെ റൂട്ടുകളിലായിരിക്കും അനുമതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഗള്‍ഫ് വിമാന കമ്ബനികള്‍ ഈമാസം 15മുതല്‍ കേരളത്തിലേക്കും മറ്റും ടിക്കറ്റ് ബുക്കിങ് പ്രക്രിയക്ക് തുടക്കം കുറിച്ചു.കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ മാസാവസാനം വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഉത്തരവില്‍ പറയുന്നു.
15 വരെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്. ചില തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സര്‍വീസ് അനുവദിക്കുമെന്ന് ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അണ്‍ലോക്ക് രണ്ട് കാലയളവില്‍ കൂടുതല്‍ വന്ദേഭാരത് ദൗത്യത്തിനു പുറമെ കൂടുതല്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ഡിജിസിഎ തീരുമാനം.
കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടലിന് മാര്‍ച്ച് അവസാനം തുടക്കമിട്ടപ്പോഴാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. വിദേശത്ത് കുടുങ്ങിയവരെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന് മെയ് ആറിന് തുടക്കമിട്ടു. എയര്‍ഇന്ത്യമാത്രമാണ് തുടക്കത്തില്‍ വന്ദേഭാരതില്‍ പങ്കാളിയായതെങ്കിലും പിന്നീട് സ്വകാര്യ കമ്ബനികളെയും അനുവദിച്ചു.
Post Your Comments