ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത് ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആഗോളവത്ക്കരണത്തിന് വന്‍ തിരിച്ചടി
ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത് ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആഗോള സ്വപ്നത്തിന് വന്‍ തിരിച്ചടിയായി . നിരോധനം അവയുടെ മൊത്തം വരുമാനത്തെയും ഇതു ബാധിച്ചേക്കും. വിലക്ക് ബാധിക്കുന്നവരില്‍ ചില ചൈനീസ് ടെക് ഭീമന്മാരുംഅടങ്ങും. ആലിബാബ, ബായിഡു, ബൈറ്റ്ഡാന്‍സ്, ടെന്‍സന്റ്, ഷഓമി, വൈവൈ ഇന്‍ക്, ലെനോവോ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും. ഇന്ത്യ തുടങ്ങിവെച്ച ഈ നടപടി ആഗോള തലത്തില്‍ തന്നെ തങ്ങള്‍ക്കുള്ള തിരിച്ചടിയുടെ തുടക്കം കുറിച്ചേക്കുമെന്നാണ് ഈ കമ്പനികള്‍ ഇപ്പോള്‍ ഭയപ്പെടുന്നത്. വന്‍കിട അമേരിക്കന്‍ കമ്പനികളായ ഫെയ്സ്ബുക്കും ഗൂഗിളും ടെക് നിരക്ഷരത രൂക്ഷമായിരുന്ന കാലത്ത് അധികം വിവാദമുണ്ടാക്കാതെ യൂറോപ്പിലും ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും പടര്‍ന്നു.
ഇവയ്ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നേരത്തെ തിരിച്ചറിഞ്ഞ രാജ്യമായ ചൈനയാകട്ടെ അവയെ പടിക്കു പുറത്തു നിര്‍ത്തി ഗ്രെയ്റ്റ് ഫയര്‍വാള്‍ എന്ന ഡിജിറ്റല്‍ വന്മതിലും പണിതു. വന്മതിലിനുള്ളില്‍ വളര്‍ന്ന ചൈനീസ് കമ്പനികള്‍ക്ക് തീര്‍ച്ചയായും ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുന്ന കാര്യം എളുപ്പമായിരുന്നില്ല. ഈ കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ നോട്ടമുണ്ടായിരുന്നെങ്കിലും ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ച് ലോകമെമ്പാടും അനുദിനം അവബോധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി എളുപ്പമല്ലെന്ന തിരിച്ചറിവില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയിലും മറ്റും പേരെടുത്ത ശേഷം യൂറോപ്പിനെയും അമേരിക്കയെയും ലക്ഷ്യംവയ്ക്കാമെന്ന അവരുടെ തന്ത്രമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
ഇന്ത്യ 59 ചൈനീസ് ആപ്പുകളെ നിരോധിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ തീരുമാനം.
Post Your Comments