വിയറ്റ്നാം: ലോകത്ത് കോവിഡ് മഹാമാരി പടർന്നു പിടിച്ച വിനോദ സഞ്ചാര മേഖല ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. എങ്ങനെ ആളുകളെ വീണ്ടും ടുറിസ്റ്റ് സ്ഥലങ്ങളിലേക്ക് ആകർഷിക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഇതിനിടെ അമ്പരപ്പിക്കുന്ന വ്യത്യസ്ഥതകളുമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ വിയറ്റ്നാമീസ് തലസ്ഥാനമായ ഹനോയിയിൽ തുറക്കുകയാണ്.
മൂന്ന് മാസത്തെ കോവിഡ് ലോക്ക് ഡൗണിനു ശേഷം ടൂറിസം മേഖല സാവധാനം പുനരാരംഭിക്കുന്ന വിയറ്റ്നാമിലേക്ക് സന്ദർശകരെ തിരികെ കൊണ്ടുവരാൻ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ തീവ്ര ശ്രമത്തിലാണ്. ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ ബാത്ത് ടബ്ബുകൾ മുതൽ ടോയ്‌ലറ്റുകൾ വരെ സ്വർണ്ണം പൂശിയിരിക്കുകയാണ്. സ്വർണ്ണം പൂശിയ ബാത്ത് ടബുകൾ, തടങ്ങൾ, ടോയ്‌ലറ്റുകൾ എന്നിവയെല്ലാം ഈ ഹോട്ടലിന്റെ പ്രത്യേകതകളാണ്.
ഹോവ ബിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും യുഎസ് ആസ്ഥാനമായുള്ള വിൻഹാം ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ഇൻകോർപ്പറേറ്റിന്റെ ഉടമസ്ഥതയിലുള്ളതുമാണ് പ്രസ്‌തുത ഹോട്ടൽ. സോവിയറ്റ് കാലഘട്ടത്തിലെ കെട്ടിടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഹോട്ടൽ. “ഇപ്പോൾ, ഇതുപോലുള്ള മറ്റൊരു ഹോട്ടൽ ലോകത്ത് തന്നെ ഇല്ല”, ഉടമയും ഹോവ ബിൻ ഗ്രൂപ്പ് ചെയർമാനുമായ എൻയുഎൻ ഹുവോ ഡുവോംഗ് പറഞ്ഞു.
കോവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ 350 നു മുകളിൽ മാത്രമായിരുന്നു വിയറ്റ്നാമിലെ കേസുകൾ. കോവിഡ് ഭീതി ഒഴിയുന്നതോടെ അന്താരാഷ്ട്ര അതിഥികൾ ഹോട്ടൽ പൂർണ്ണമായും ബുക്ക് ചെയ്യുമെന്ന് ഡുവോംഗ് പറഞ്ഞു. ഹോട്ടലിനെ മൂടാൻ ഒരു ടൺ സ്വർണം ഉപയോഗിച്ചതായി വിയറ്റ്നാം യുദ്ധവിദഗ്ധനും മുൻ സൈക്ലോ ടാക്സി ഡ്രൈവറുമായ ഡുവോംഗ് വ്യക്താമാക്കി. ഹോ ചി മിൻ സിറ്റിയിലും മധ്യ വിയറ്റ്നാമിലെ ഒരു റിസോർട്ടിലും സ്വർണ്ണ പൂശിയ പ്രോജക്ടുകൾ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.
https://www.instagram.com/p/B3dmM0PhZ2g/?utm_source=ig_web_copy_link
Post Your Comments