Latest NewsNewsIndia

ഞങ്ങൾക്ക് പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയുണ്ട്; അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുത്; ഇന്ത്യയ്ക്ക് താക്കീതുമായി ചൈന

ഇന്ത്യൻ സൈനികരുടെ കരളുറപ്പിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ മറുപടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് താക്കീതുമായി ചൈന. ഞങ്ങൾക്ക് പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയുണ്ട്. അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുത്. ചൈന പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണം. ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നെന്നും ചൈന പ്രതികരിച്ചു.

അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടെ ഇന്നലെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്. രാഷ്ട്ര വിപുലീകരണ വാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓർമ്മിപ്പിച്ചു. ഭാരതമാതാവിനെ സംരക്ഷിക്കാൻ സൈനികർക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരൻമാർക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗൽവാനിൽ ജീവൻ നല്‍കിയ ധീരസൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു. ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും ഇന്ത്യയുടെ വേർപെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളു എന്നും ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി.

ALSO READ: തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാവാമെന്ന് മന്ത്രി കടകംപള്ളി

ഇന്ത്യൻ സൈനികരുടെ കരളുറപ്പിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം. സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലാണ്. ഈ രാജ്യത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് ഓരോ പൗരനും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button