MollywoodLatest NewsKeralaCinemaEntertainment

ഫോണിലോ, വാച്ചിലോ കാണാനുളളതല്ല സിനിമയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ അല്ലെങ്കില്‍ റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ നമുക്ക് ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമ ലോകത്തെ കാര്യങ്ങളെല്ലാം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. സമൂഹവ്യാപനത്തിന്റെ ഭയത്തില്‍ തിയറ്ററുകള്‍ അടച്ചുപൂട്ടിയിട്ട് മൂന്ന് മാസത്തിലേറെയായി. അതിനിടയില്‍ ആദ്യമായി ഒരു മലയാള ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു.

ചലച്ചിത്ര മേഖലയില്‍ ഇത് സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്ബോള്‍ തിയറ്ററുകള്‍ക്ക് പകരം എല്ലാവരും വീട്ടിലിരുന്ന് സിനിമ കാണുന്ന അവസ്ഥ വന്നാല്‍ അത് സിനിമയുടെ അവസാനമായിരിക്കുമെന്ന് പറയുകയാണ് ലോക പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാല കൃഷ്ണന്‍.

ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ അല്ലെങ്കില്‍ റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ നമുക്ക് ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടടപ്പെടും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ:
“സിനിമ എന്നത് ആളുകള്‍ കൂടിയിരുന്ന് ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്. അത് ഒറ്റയ്ക്ക് ഇരുന്ന് കാണാനുള്ളതല്ല. നിങ്ങളുടെ ഫോണിലോ വാച്ചിലോ കാണാനുള്ളതല്ല സിനിമ. അങ്ങനെ ഒരു ജന്മമുണ്ട്, അത് നികൃഷ്ട ജന്മമാണ്. നല്ല ജന്മം എന്ന് പറയുന്നത് ശരിക്കും തിയറ്ററില്‍, നല്ല ശബ്ദങ്ങളും നല്ല രീതിയിലുള്ള പ്രൊജക്ഷനുമൊക്കെയായി കാണുന്നതാണ് ശരിക്കും സിനിമ. സിനിമ എന്ന സങ്കല്‍പ്പം തന്നെ ഉരുത്തിരിഞ്ഞത് അങ്ങനെയാണ്.

ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ അല്ലെങ്കില്‍ റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ നമുക്ക് ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടപ്പെടും.

പതിവനുസരിച്ച്‌ വരുന്ന സാങ്കേതികവിദ്യയിലെ മാറ്റമായി പുതിയ രീതികളെ കണ്ടുകൂടാ. അങ്ങനെ സംഭവിച്ചാല്‍ സിനിമയുടെ അവസാനമാകും അത്. എല്ലാവരും സിനിമാ തിയറ്ററൊക്കെ ഉപേക്ഷിച്ച്‌ വീട്ടിലിരുന്ന് സിനിമ കാണുന്ന അവസ്ഥ വന്നാല്‍ അത് നമ്മുടെ സങ്കല്‍പ്പത്തിലുള്ള സിനിമ ആയിരിക്കില്ല. അത് വേറൊരു രൂപമായിരിക്കും.'” അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button