COVID 19KeralaLatest NewsNews

മലപ്പുറത്ത് ആശങ്കകള്‍ ഒഴിയുന്നില്ല ; ജില്ലയില്‍ 37 പേര്‍ക്ക് രോഗബാധ ; വിശദാംശങ്ങള്‍

മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്താണ്. ജില്ലയില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ന് 37 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇവരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലയിലും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 277 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍.

*സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്

1.ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരന്

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍

2,3,4 . ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര്‍ നഗര്‍ ശാന്തിവയല്‍ സ്വദേശി (43),

5- ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48)

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

6,7,8- ജൂണ്‍ 28 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസുകാരന്‍, 22 വയസുകാരന്‍, 20 വയസുകാരന്‍,

9- ജൂണ്‍ 19 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി (62),

10-ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് ഷാപ്പിന്‍കുന്ന് സ്വദേശി (54),

11- ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂര്‍ പുതിയ കടപ്പുറം സ്വദേശി (44),

12- ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (50),

13- ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ അമരമ്പലം ചെട്ടിപ്പാടം സ്വദേശി (32),

14-ജൂണ്‍ 20 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചീക്കോട് സ്വദേശി (36),

15,16-ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകള്‍ (16),

17- ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വേങ്ങര എസ്.എസ് റോഡ് സ്വദേശി (56),

18- ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ കടമ്പോട് സ്വദേശി (48),

19- ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39),

20-ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മേലാറ്റൂര്‍ വേങ്ങൂര്‍ സ്വദേശി (34),

21-ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (23),

22- ജൂണ്‍ 22 ന് സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31),

23- ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45),

24- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി (30),

25,26- ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശിനി (25), മകന്‍ (മൂന്ന് വയസ്),

27- ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം ചേകന്നൂര്‍ റോഡ് സ്വദേശി (40),

28- ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25)

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവര്‍.

29,30,31- ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി ദുബായിപ്പടി സ്വദേശി (41), മൊറയൂര്‍ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48)

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവര്‍.

32- ജൂണ്‍ 27 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63)

33- ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ നെന്മിനി സ്വദേശിനി (24)

34, 35, 36 – ജൂണ്‍ 30 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തമ്പുരാട്ടിക്കല്ല് സ്വദേശി (ഒരു വയസ്), കാവനൂര്‍ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25)

37- ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (26)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,781 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 36,044 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 32,987 പേര്‍ വീടുകളിലും 2,582 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് ഇതുവരെ 11,064 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,475 പേരുടെ ഫലം ലഭിച്ചു. 8,922 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,589 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button