കൊല്ലം: ഉത്ര കൊലപാതക കേസിലെ അന്വേഷണം സൂരജിന്‍റെ അമ്മയിലേക്കും സഹോദരിയിലേക്കും. കഴിഞ്ഞ ദിവസം ഇവരെ വീണ്ടും ചോദ്യം ചെയ്‌തിരുന്നു. മൂന്ന് പ്രാവശ്യമാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്‌തത്. ഇവരുടെ മറുപടിയിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്‌തത്.
ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം മാനസിക പീഡനത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.തെളിവുകള്‍ ശേഖരിച്ച് കൊലപാതക കേസില്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
Post Your Comments