തൃശ്ശൂര്‍: കോവിഡ് പ്രതിരോധത്തിന് തൃശ്ശൂര്‍ വനിത പോലീസ് സ്റ്റേഷനിലെ ബുള്ളറ്റ് പട്രോളിംഗ് സംഘം. കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എസിപി വികെ രാജുവിന്റെ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ പിവി സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു.
ഇതോടെ കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടവും സ്വന്തമായി. സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് ഈ തൃശ്ശൂര്‍ മോഡലായിരുന്നു. 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു.
Post Your Comments