ന്യൂഡല്‍ഹി • കോവിഡ് -19 മഹാമാരി കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ ഇന്ത്യ നീട്ടി. എന്നാല്‍, കേസ്-ബൈ-കേസ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിക്കുന്നതിനുള്ള സാധ്യത ഡി.ജി.സി.എ നിലനിര്‍ത്തിയിട്ടുണ്ട്.
2020 ജൂലായ് 15 വരെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര പാസഞ്ചർ ഫ്ലൈറ്റുകൾ താൽക്കാലികമായി നിറുത്തിവയ്ക്കുമെന്ന ജൂൺ 26 ലെ സർക്കുലറിൽ മാറ്റം വരുത്തി ജൂലായ് 31 വരെ സമയപരിധി നീട്ടാൻ തീരുമാനിച്ചതായി ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി.കേസ് അടിസ്ഥാനത്തിൽ യോഗ്യതയുള്ള അതോറിറ്റി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം അന്താരാഷ്‌ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിച്ചേക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ പറഞ്ഞു.
വിലക്ക് പ്രത്യേക വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും ബാധകമല്ല.
Post Your Comments