Latest NewsIndia

ലഡാക്കിൽ ഉള്ളവർ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന് പറഞ്ഞെന്ന് രാഹുൽ, “വീഡിയോയിൽ ഉള്ളത് കോൺഗ്രസിന്റെ സജീവ പ്രവർത്തകർ “- നാടകം പൊളിച്ചടുക്കിയെന്ന് സോഷ്യൽമീഡിയ

ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. - എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ന്യൂഡൽഹി: ലഡാക്കിൽ ചൈന സ്ഥലം കയ്യേറിയെന്നുള്ള വീഡിയോയും കൃത്രിമമായി നിർമ്മിച്ചതെന്ന് സോഷ്യൽ മീഡിയ. മോദിക്കെതിരെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവര്‍ പറയുന്നു, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു.പ്രധാനമന്ത്രി പറയുന്നു, ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. – എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ചൈന ഇന്ത്യയുടെ സ്ഥലം കയ്യേറി, ആരോ ഒരാള്‍ തീര്‍ച്ചയായും കള്ളം പറയുകയാണ്, വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി

ഇതിനൊപ്പം ലഡാക്കിലെ ആളുകൾ സംസാരിക്കുന്ന വിഡിയോയും ചേർത്തിരുന്നു. എന്നാൽ ഇവർ എല്ലാം കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. ഒപ്പം ഇവർ കോൺഗ്രസിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്ത ഫോട്ടോയും ആഡ് ചെയ്തിട്ടുണ്ട്.  ലൈം ലൈറ്റിൽ നിറഞ്ഞു നിൽക്കാനുള്ള രാഹുലിന്റെ സ്ഥിരം അടവാണ് ഇത്തരം ട്വീറ്റുകൾ എന്നാണ് ബിജെപിയുടെ ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button