വയനാട്ടിലെ വിദ്യർഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി. 175 സ്മാർട്ട് ടി.വികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി അദ്ദേഹം കൈമാറി. ഇത് രണ്ടാം തവണയാണ് വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ ടി.വികൾ നൽകുന്നത്. തന്റെ 50 ആം പിറന്നാളിന്റെ ഭാഗമായി വിദ്യാർഥികൾക്ക് 50 ടി.വി രാഹുൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾക്കായി വീണ്ടും ടിവി നൽകുന്നത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൻെറ വിഷമത്തിൽ വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് വയനാട്ടിലെ വിദ്യാർഥികൾക്കായി ടിവി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്ടർക്കും രാഹുൽ കത്ത് നൽകിയിരുന്നു.
Post Your Comments