
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ പട്ടി പറമ്പ് സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രഹ്മണ്യൻ( 54) ആണ് മരിച്ചത്. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരണമടഞ്ഞത്. ബദർ അൽ മുല്ല കമ്പനിയിൽ ജീവനക്കാനാണ്. സംസ്കൃതി കുവൈത്തിന്‍റെ നിർവ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ സീന. മക്കൾ: അയ്യപ്പദാസ്, വിഷ്ണു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുവൈറ്റില്‍ തന്നെ സംസ്‌കരിക്കും.
Post Your Comments