COVID 19Saudi ArabiaNewsGulf

സൗദിയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്കുയരുന്നു. രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ്​ ഇന്ന് റിപ്പോർട്ട്​ ചെയ്​തത്​. 54 പേരാണ്  രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് മരിച്ചത്. റിയാദ്, ജിദ്ദ, മക്ക, ഹുഫൂഫ്, ത്വാഇഫ്, അൽമുബറസ്, ബുറൈദ, തബൂക്ക്, വാദി ദവാസിർ, മഹായിൽ, മുസാഹ്മിയ, ജീസാൻ, അൽബദാഇ, അൽഅർദ എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 3383 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 4909 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 197608ഉം രോഗമുക്തരുടെ എണ്ണം 137669 ഉം ആയി. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 1752 ആയി. 58187 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2287 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,214 കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,727,701 പി.സി.ആർ ടെസ്​ റ്റുകളാണ്​ നടന്നത്​. ​

പുതിയ രോഗികൾ: റിയാദ് 397, ഹുഫൂഫ് 277, മക്ക 271, ഖത്വീഫ് 181, മദീന 179, ത്വാഇഫ് 164, ജിദ്ദ 164, ഖമീസ് മുശൈഖത് 158, അൽമുബറസ് 149, ദമ്മാം 141, ബുറൈദ 134, മഹായിൽ 96, ഹാഇൽ 88, അബഹ 81, ഖോബാർ 75, ഹഫർ അൽബാത്വിൻ 48, നജ്റാൻ 45, അൽനമാസ് 33, ഉനൈസ 32, അൽദിലം 30, വാദി ദവാസിർ 30, ജുബൈൽ 24, മിദ്നബ് 23, ശറൂറ 22, അഹദ് റുഫൈദ 21, സാജർ 21, ദഹ്റാൻ 19, അൽബദാഇ 18, മജ്മഅ 18, അൽജഫർ 17, നാരിയ 17, തബൂക്ക് 16, അല്ലൈത് 15, അബ്ഖൈഖ് 13, ബലസ്മർ 12, ബഖഅ 12, യാംബു 11, ബുഖൈരിയ 11, സറാത് ഉബൈദ 11, വാദി ബിൻ ഹഅ്ബൽ 10, തത്ലീത് 10, ദുർമ 10, അൽബാഹ 9, മഹദ് അൽദഹബ് 9, അയൂൻ അൽജുവ 9, ജീസാൻ 9, സാംത 9, അൽറസ് 8, സഫ്വ 8, ഹുത്ത സുദൈർ 8, അയൂൻ 7, ദറഇയ 7, ഹുത്ത ബനീ തമീം 7, തുർബാൻ 6, അൽമജാരിദ 6, ഉറൈറ 6, ബേയ്ഷ് 6, അഹദ് അൽമസ്റഅ 6, അഫീഫ് 6, മഖ്വ 5, ബൽജുറഷി 5, അൽഅസിയ 5, ഖുൻഫുദ 5, അൽബഷായർ 5, സബ്ത് അൽഅലായ 5, മുലൈജ 5, ഹബോന 5, ലൈല 5, സുലൈയിൽ 5, അൽഖുർമ 4, ദഹ്റാൻ അൽജനൂബ് 4, തനൂമ 4, ഖുലൈസ് 4, യാദമഅ 4, അർത്വാവിയ 4, അൽഖർജ് 4, അൽഉല 3, ബീഷ 3, അൽഷനൻ 3, അൽമുവസം 3, അൽഅർദ 3, അൽഅയ്ദാബി 3, അൽകാമിൽ 3, സുൽഫി 3, അൽഖുറ 2, അൽഹനാഖിയ 2, ഖൈബർ 2, റാനിയ 2, അൽഹർജ 2, റിജാൽ അൽമ 2, സൽവ 2, അൽഹയ്ത് 2, ദവാദ്മി 2, മറാത് 2, റൂമ 2, തുമൈർ 2, താദിഖ് 2, വുതെലാൻ 2, അഖീഖ് 1, മൻദഖ് 1, ഖിൽവ 1, നബാനിയ 1, ദറഇയ 1, ഖുസൈബ 1, ഉഖ്ലത് അൽസൂഖൂർ 1, അൽസഹൻ 1, മൈസാൻ 1, അൽമദ്ദ 1, അൽഖഹ്മ 1, ഖുറയാത് അൽഉൗല 1, അൽഗസല 1, അൽഷംലി 1, അബൂഅരീഷ് 1, അൽദായർ 1, ദമാദ് 1, ഫൈഫ 1, സബ്യ 1, ഖുബാഷ് 1, മുസാഹ്മിയ 1, അൽഖുവയ്യ 1, ശഖ്റ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button