KeralaLatest NewsNews

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍: പാളയം ചന്ത അടച്ചു; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം. സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ് അടച്ചതിന് പിന്നാലെ ഇന്ന് രാവിലെ പാളയം ചന്തയും പൂര്‍ണമായും അടച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ 22 കേസുകളാണ് ഉറവിടം അറിയാത്തതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Read also: 12 വർഷമായി ബിയർ ടാങ്കുകളിൽ മൂത്രമൊഴിക്കുന്നുവെന്ന് ബിയർ കമ്പനി ജീവനക്കാരന്റെ വെളിപ്പെടുത്തൽ: വാർത്തകൾക്ക് പിന്നിലെ സത്യം

നഗരസഭ പരിധിയില്‍ 18 ഇടങ്ങളിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ തളയല്‍ എന്നിവിടങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ബ്ലോക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കിയോസ്കുകള്‍ സ്ഥാപിച്ചാണ് ആന്‍റി ജന്‍ ടെസ്റ്റുകള്‍ കൂടുതല്‍ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button