പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഉത്തരകൊറിയയുടെ പ്രഖ്യാപനം. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം തിളക്കമാര്‍ന്ന വിജയം കൈവരിച്ചുവെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസാരിക്കവെയാണ് കിം ഈ കാര്യം പറഞ്ഞത്.മാരകമായ വൈറസിന്റെ കടന്നുകയറ്റം രാജ്യം തടഞ്ഞതായും സ്ഥിരമായ സാഹചര്യം നിലനിറുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുമ്പ് തന്നെ ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചു പ്രതിരോധം തീര്‍ത്തിരുന്നു. വ്യാഴാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ കിം ദേശീയ അടിയന്തര പകര്‍ച്ചവ്യാധി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിശകലനം ചെയ്തതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വൈറസ് വ്യാപനം തടയാനായെങ്കിലും അയല്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും കിം ആവശ്യപ്പെട്ടു.
Post Your Comments