ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാകിസ്താന് പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കൂടുതലും സിഖ് തീര്‍ഥാടകര്‍ ആണ് മരിച്ചത്. അപകടസമയത്ത് 27 പേര് ബസിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ ഹുസൈന് എക്സ്പ്രസ്, ഫാറൂഖാബാദിനും ബെഹാലി റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഒരു ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ സിഖ് തീര്‍ഥാടകരെ കയറ്റിക്കൊണ്ട് വന്ന ബസില്‍ ഇടിച്ചതായാണ് പ്രാഥമിക വിവരം. കൂട്ടിയിടിച്ച് മരിച്ച സിഖ് തീര്‍ഥാടകര്‍ നങ്കാന സാഹിബില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിച്ച് പെഷവാറിലേക്ക് മടങ്ങുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ അധികൃതര്‍ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് നാട്ടുകാര്‍ പ്രാഥമിക ചികിത്സ നല്കി ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ട്രാക്കുകള്‍ വൃത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഷെയ്ഖുപുരയിലെ ട്രെയിന്‍ അപകടത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഖേദം പ്രകടിപ്പിച്ചതായി പാകിസ്ഥാന് തെഹ്രീക് ഇന്‍ ഇന്‍സാഫ് വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു. ”വിലയേറിയ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു,” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Post Your Comments