KeralaLatest NewsEntertainment

‘ചുരുളി’ എന്ന പേരിന്​ അവകാശവാദവുമായി മലയാളി സംവിധായിക , ‘കോപ്പിയടിച്ച്‌ ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ’ എന്ന് ചോദ്യം

മസ്കത്ത്: ‘കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌​ ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ മാഷേ’- പ്രമുഖ സംവിധായകന്‍ ലിജോ ജോസ്​ പല്ലിശ്ശേരിയോട്​ ഒമാനില്‍ നിന്നുള്ള മലയാളി സംവിധായികയായ സുധ രാധികയുടെ ചോദ്യമാണിത്​. ഗൾഫ് മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്തിറങ്ങിയ ലിേജായുടെ ‘ചുരുളി’ സിനിമയുടെ പേരിൽ അവകാശവാദവുമായാണ്​ സുധ രാധിക എത്തിയിരിക്കുന്നത്​. താന്‍ സംവിധാനം ചെയ്യാനാരിക്കുന്ന സിനിമയുടെ പേരാണിതെന്ന്​ അവകാശപ്പെട്ട്​ ഫേസ്​ബുക്കില്‍ രംഗത്തെത്തിയ സുധ, ലിജോയുടെ സിനിമകള്‍ കോപ്പിയടിയാണെന്നും കേരള ഫിലിം ചേംബര്‍ ഓഫ്​ കൊമേഴ്​സ്​ മലയാള സിനിമ മാഫിയയുടെ അടുത്ത സഹോദരസ്​ഥാപനമാണെന്നും ആരോപിക്കുന്നു.

മലയാള സിനിമ കോപ്പിയടി സിനിമകളായി തരംതാഴുകയാണ്. ലിജോയുടെ തന്നെ പല സിനിമകളും ഇതിന് ഉദാഹരണമാണ്. ‘ആമേൻ എന്ന സിനിമ ‘ഗുഫ്ക’ എന്ന സെർബിയൻ സിനിമയുടെ കോപ്പിയടിയാണ്..‘ഗുഫ്​ക’യുടെ പല സീനുകളും അതേപോെല പകർത്തിവെച്ചിട്ടുണ്ടെന്നും സുധ പറയുന്നു. ലിജോയുടെ ഈശോ മറിയം ഔസേപ്’ എന്ന സിനിമയും കോപ്പിയടിയാണെന്ന് സുധ ആരോപിക്കുന്നു. പുറത്തിറങ്ങാത്ത ‘ശവം’ എന്ന മലയാള സിനിമയുടെ പുതിയ രൂപമാണിത്​. ’ശവ’ത്തി​െൻറ സ്ക്രിപ്റ്റ് കണ്ടിട്ടുണ്ടെന്നും സുധ പറഞ്ഞു. ‘ജെല്ലിക്കെട്ട്’ ആകട്ടെ ‘സിറ്റി ഒാഫ് ഗോഡ്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആശയമാണ്.സുധ ആരോപിക്കുന്നു.

കഴിഞ്ഞ വർഷം കെ.എസ്​.എഫ്​.ഡി.സിയിൽ ‘ചുരുളി’ എന്ന പേരിൽ സിനിമയുടെ സ്ക്രിപ്റ്റ് രജിസ്​റ്റർ ചെയ്തിരുന്നു.അതേ പേരിൽ തന്നെ​ ലിജോ സിനിമ നിർമിക്കുന്നതെങ്ങിനെയെന്ന്​ സുധ ചോദിക്കുന്നു. കെ.എസ്​.എഫ്​.ഡി.സിയിൽ രജിസ്​റ്റർ ചെയ്ത പേരിൽ മറ്റൊരാൾ സിനിമയുണ്ടാക്കുന്നത് കുറ്റകരമാണെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുധ ‘ഗൾഫ്​ മാധ്യമം’ എന്ന മാധ്യമത്തോട് പറഞ്ഞു.‘ലിേജാ ജോസിന്റെ ചുരുളിയുടെ കഥ എന്താണെന്ന് അറിയില്ല. ഏതായാലും എൻ്റെ സിനിമയുടെ പേര് ആദ്യം രജിസ്​റ്റർചെയ്തതിനാൽ ലിേജാ സിനിമയുടെ പേര് മാറ്റുന്നതാണ് മര്യാദ’ -സുധ പ്രതികരിച്ചു.

ആദിവാസികളുടെ കഥ പറയുന്നതാണ് എൻ്റെ സിനിമ. ലിജോയുടെ സിനിമക്ക് ഈ കഥയുമായി ബന്ധമുണ്ടോ എന്നറിയില്ല. അടുത്ത മാസം വളരെ ചെറിയ ബജറ്റിൽ സിനിമ സാക്ഷാത്​കരിക്കാനുള്ള തയാറെടുപ്പിനിടെയാണ്​ എട്ടി​ന്റെ പണി കിട്ടിയത്​.അന്താരാഷ്​ട്ര ഭീമനായ ലിജോ ജോസ്‌ പല്ലിശ്ശേരിയും ‘ചുരുളി’ അനൗൺസ്‌ ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തുംകോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കറ്റ്‌ ചെയ്യാനും കൂടെയുള്ള, IFFIയും IFFKയും അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ നിർമാതാവോ അണിയറക്കാരോ ഇല്ലാത്ത ഈ പാവം എങ്ങനെ പറയും ‘ചുരുളി’ എൻ്റെ മാനസ പുത്രിയാണെന്ന്​ എന്നും സുധ ചോദിക്കുന്നു.

 അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിലും ഇവർ ആരോപണം ഉന്നയിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം: കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌ ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി “R factor” വർഷങ്ങൾക്ക്‌ മുൻപ്‌ അമേരികൻ റൈറ്റേഴ്സ്‌ ഗിൽഡിൽ റെജിസ്റ്റെർ ചെയ്തപ്പോൾ മുതൽ “ചുരുളി” എന്ന പേരും അതിലുണ്ട്‌. ഒരു വർഷത്തിലധികമായി KSFDC യിൽ ‘ചുരുളി’ സബ്മിഷൻ. അതിനായി വീണ്ടും ഒറ്റയ്ക്ക്‌ എടുത്ത്‌ register ചെയ്തതാണു. ദീദി എന്റെ സ്ക്രിപ്റ്റ്‌ കുറ്റപ്പെടുത്തിയത്‌ ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു.

അതിൽ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലചിത്ര അകാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്ക്രിപ്റ്റ്,‌ അവരുടെ തന്നെ പരിഗണനയ്ക്ക്‌ അയച്ച ഞാൻ ആരായി! KSFDC 100% അഴിമതിയിൽ ആ പ്രൊജെക്റ്റ്‌ സ്വന്തക്കാർക്ക്‌ കൊടുത്തെങ്കിലും എനിക്കത്‌ ഉപേക്ഷിക്കാൻ കഴിയില്ല. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റിൽ അത്‌ സാഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ്‌ പല്ലിശ്ശേരിയും “ചുരുളി” അനൗൺസ്‌ ചെയ്തിരിക്കുന്നു.

ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കെറ്റ്‌ ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നു. സ്വന്തം സൗകര്യങ്ങളും ഉയർച്ചകളും ഉപേക്ഷിച്ച്‌ മൂന്നാലു വർഷം വയനാട്ടിൽ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക്‌ ചുരുളി എന്നു. കച്ചവടമാണു സിനിമ എന്നു വിജയിച്ചു നിൽക്കുന്നവരോട്‌ ഏറ്റുമുട്ടാൻ നമ്മളില്ല , പക്ഷെ നിയമപരമായി ആ റ്റൈറ്റിൽ ആദ്യം റെജിസ്റ്റർ ചെയ്തത്‌ ഞാനാണെന്നൊരു സത്യം അറിയിക്കുന്നു.

കഴിയുന്ന പോലെ അത്‌ കളയാതെ നിർത്താൻ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോൾ നിസ്സഹായത കൊണ്ട്‌ ശ്വാസം പിടഞ്ഞ്‌ ഇരുട്ടിലേയ്ക്ക്‌ തുറന്ന കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്‌, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവർക്ക്‌ വേണ്ടിയാണിത്‌ ചെയ്യുന്നത്‌, നിസ്സഹായയും ഏകാകിയുമായ ഒരു സംന്യാസിനിയുടെ കർമ്മം.

shortlink

Related Articles

Post Your Comments

Related Articles


Back to top button