കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി. 4,500 രൂപയായിരുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ തുക 2,750 ആയി നിശ്ചയിച്ചു. പരിശോധനകള്‍ക്ക് 20 മെഷീനുകള്‍ കൂടി വാങ്ങാനും തീരുമാനമായി. ഭാവിയില്‍ കോവിഡ് ചികില്‍സയില്‍ സ്വകാര്യ മേഖലകൂടി പങ്കാളികളാകുന്നതിന്റെ മുന്നോടിയായാണ്. നിരക്കുകളില്‍ കുറവു വരുത്തിയത്.
4500 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി 2750 രൂപയേ ചെലവ് വരൂ. ശസ്ത്രക്രിയയ്ക്ക് മുൻപും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധന ആദ്യ ഘട്ടത്തിന് നിലവിലുളള 1500 രൂപ തുടരും. ട്രൂനാറ്റ് ഒന്നാംഘട്ടത്തില്‍ പോസിറ്റീവ് ആയവര്‍ക്ക് ചെയ്യുന്ന രണ്ടാംഘട്ടത്തിന് മൂവായിരം രൂപയായിരുന്നത് 1500 ആയി കുറച്ചു. എക്സ്പര്‍ട്ട് നാറ്റ് ടെസ്റ്റിന് – 3000 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്കുന്ന സാംപിളുകള്‍ക്ക് 2500 രൂപ നല്കാനാണ് ധാരണ. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്ത് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
ഇരുപത് പിസിആര്‍ ഉപകരണങ്ങള്‍ കൂടി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി വാങ്ങും. ജൂലൈ 15 മുതൽ പ്രതിദിന പരിശോധനകളുടെ എണ്ണം 15000 ആയി ഉയര്‍ത്താനാണ് ശ്രമം. ഉപകരണങ്ങള്‍ എത്തിച്ച് ലാബുകളും സജ്ജമാക്കി ഐസിഎംആര്‍ അംഗീകാരം കൂടി ലഭിച്ചാലേ ഈ ലക്ഷ്യം നേടാനാകൂ. 7589 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്.
Post Your Comments