Latest NewsNewsIndia

പീഡനശ്രമം ചെറുത്ത 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മുന്‍ഗേലിജില്ലയില്‍ ബലാത്സംഗ ശ്രമത്തെ എതിര്‍ത്തതിന് 14 കാരിയെ തീകൊളുത്തി കൊന്നു. ജൂണ്‍ 30 ന് മുങ്കേലി കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 30 കാരനായ ബാലു ഭാസ്‌കറിനെ പൊലീസ് അറസ്റ്റു ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ബാലു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്നപ്പോള്‍ അവിടെയെത്തിയ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ എതിര്‍ത്തപ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് മുങ്കേലി സബ് ഡിവിഷണല്‍ ഓഫീസര്‍ തേജ്രാം പട്ടേല്‍ പറഞ്ഞു.

പുറത്തേക്ക് ഓടിയ കുട്ടിയുടെ പിന്നാലെയെത്തി ബാലു തീകൊളുത്തുകയായിരുന്നു. അയല്‍വാസികള്‍ എങ്ങനെയെങ്കിലും തീ അണച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷനുകള്‍ 302 (കൊലപാതകം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 354 (സ്ത്രീയുടെ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ (പോക്‌സോ) നിയമം എന്നിവ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും തേജ്രാം പട്ടേല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button