കോട്ടയം: ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്. വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിയ്ക്കാണ് വീണ്ടും രോഗം വന്നിരിക്കുന്നത്
Read Also : കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം
ഷാര്‍ജയില്‍ വച്ച് മെയ് 10 ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് മേയ് 28നും ജൂണ്‍ മൂന്നിനും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.
അതിനുശേഷം ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
Post Your Comments