![](/wp-content/uploads/2020/06/shamna-2.jpg)
തിരുവനന്തപുരം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ. മലയാളത്തിലെ പ്രമുഖ നായികനടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വര്‍ണക്കടത്ത് സംഘം എന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ഫോണിൽ വിളിക്കുന്നത്. ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറുകയായിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് സംഘം സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ് വാഗ്ദാനംചെയ്തത്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് സംവിധായകൻ ഒഴിയുകയായിരുന്നു. ഇടപാടിന് മുൻപ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി. ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. വിശ്വാസം നിലനിർത്താൻ കഴിഞ്ഞാൽ കൂടുതൽ നേടിയെടുക്കാം എന്ന ഉദ്ദേശത്തിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്.
Post Your Comments