COVID 19Latest NewsIndia

കൊവിഡ് രോഗികള്‍ക്കും 65 വയസ്സു കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ; കേന്ദ്ര വിജ്ഞാപനം

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി മുതല്‍ തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം.

ഡല്‍ഹി: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി മുതല്‍ തിരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം.

കൊറോണ ബാധ മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച്‌ കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ തീരുമാനം.കൊവിഡ് രൂക്ഷമായി പ്രതിസന്ധിയിലാക്കുന്നത് 65 വയസിന് മുകളിലുള്ളവരെയാണ് എന്നതാണ് ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മ്യാന്‍മറില്‍ കണ്ണുവെച്ച്‌ ഭീകരർക്ക് പിന്തുണയുമായി ചൈന; അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും 80 വയസിന് മേല്‍ പ്രായമുള്ള പൗരന്മാര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ച്‌ 2019 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് ചടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. തുടര്‍ന്ന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രായപരിധി 65 വയസാക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ടുവെച്ചത്. നിയമമന്ത്രാലയം ഇത് അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റല്‍ വോട്ടുകളുടെ ചുമതലയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കും. പ്രത്യേക കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button