തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഏഫീസര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ടീക്കാറാം മീണ അനുമതി നിഷേധിച്ചത്. ഇന്ന് വെകിട്ട് സ്റ്റാച്യുവിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത്.
മെയ് ആറുമുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക മാര്‍ക്കറ്റ് തുറക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി നടത്താന്‍ അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ചടങ്ങിന് അനുമതി നിഷേധിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്ത് സര്‍ക്കാരിന് ലഭിച്ചു. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നാണ് ടീക്കാറാം മീണയുടെ നിലപാട്.
Post Your Comments