കേരളകോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണെന്ന് പിജെ ജോസഫ്. എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കണം. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത ഒരു പാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ല. അതിനുള്ള അര്‍ഹതയുമില്ല. പുറത്താക്കി എന്നുപറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്കുവേണ്ടിയാണ് അങ്ങനെ പറയുന്നത്. നല്ലകുട്ടിയായി തിരിച്ചുവരികയാണെങ്കില്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും പിജെ ജോസഫ് വ്യക്തമാക്കി. അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ രാജി വെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments