
മുക്കം : കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ സ്ത്രീയെ ബോധരഹിതയാക്കി മോഷണം. മുത്തേരി സ്വദേശിനി യശോദ എന്ന 65 കാരിയാണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പേവുകയായിരുന്ന യശോദയെ ബോധം കെടുത്തി മോഷണം നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നിറങ്ങി മുത്തേരിയില്‍ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയില്‍ കയറിയത് മാത്രമാണ് ഇവര്‍ക്ക് ഓര്മയുള്ളത്. പിന്നീട് അഞ്ഞൂറ് മീറ്റര്‍ അപ്പുറത്ത് വഴിയരികില്‍ ബോധരഹിതയാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍, ഫോണും മറ്റ് രേഖകളും അടങ്ങിയ ബാഗ് എന്നിവ മോഷണം പോയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്ന് ബോധം തെളിഞ്ഞ ശേഷം പരിക്കുകളോടെ നടന്ന് പോവുന്നത് കണ്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയില്‍ എത്തിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഓട്ടോയില്‍ കയറിയത് മാത്രമാണ് ഓര്‍മയെന്നും ഇവര്‍ ആശുപത്രിയിലെത്തിച്ചവരോട് പറഞ്ഞു. ദേഹത്ത് പിടിവലി നടന്ന പാടുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരുന്ന നിലയിലാണുള്ളത്. കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യശോദ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പോലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments