Latest NewsNewsGulfOman

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ദ്ധനവെന്ന് ആരോഗ്യ മന്ത്രി

മസ്‍കത്ത് : രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ചവരുത്തുന്നതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി. ഇത് മൂലം കൊവിഡ് മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടാകുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരാഴ്‍ചക്കുള്ളില്‍ രാജ്യത്ത് കൊവിഡ് മൂലം 43 പേര്‍ മരണപ്പെടുകയും 9000ല്‍ അധികം പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ പന്ത്രണ്ടാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 188 ആയി. 1361 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം പിടിപെട്ടിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. രാജ്യത്ത് ഇതുവരെ 42,555 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 25,318 പേര്‍ സുഖംപ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button