KeralaLatest News

‘അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്‌ലാമിക തീവ്രവാദികൾ ‘ -മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിനെതിരെ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം

കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു.

കോഴിക്കോട്: അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്‌ലാമിക തീവ്രവാദികളെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിനെതിരെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. എസ്.ഡി.പി.ഐ എന്ന് പറയാതെ ഇസ്‌ലാമിക തീവ്രവാദം എന്ന പറഞ്ഞതിനെതിരെയാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് നജീബിന്റെ വിമർശനം. പോസ്റ്റ് കാണാം:

കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‍ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു.

ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെ ഒരു മാസത്തില്‍ കൊന്നൊടുക്കി പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു ഭീകരൻ പോലും അവശേഷിച്ചിട്ടില്ല

രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റര് പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വർഗീയത പരത്തുക എന്നത് തന്നെയാണ്. വർഗീയത ‘പൂത്തുലയട്ടെ’ എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യൻ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button