
മെക്സിക്കോ സിറ്റി : ലഹരിവിമുക്ത കേന്ദ്രത്തിനു നേരെ വെടിവയ്പ് , 24 പേര് ദാരുണമായി കൊല്ലപ്പെട്ടു . മെക്സിക്കന്‍ നഗരത്തിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലാണ് വെടിവയ്പ് ഉണ്ടായത്. 24 പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗ്വാനാജുവാറ്റോ സംസ്ഥാനത്തെ ഇറാപ്വാറ്റോയിലാണ് സംഭവം. ഈ വര്‍ഷം മെക്സിക്കോയിലുണ്ടായിരിക്കുന്നതില് വച്ച് ഏറ്റവും വലുതും, ഒരു മാസത്തിനിടെ ഇറാപ്വാറ്റോയില് നടക്കുന്ന രണ്ടാമത്തേതുമായ സായുധ ആക്രമണമാണിത്.
read also : മ്യാന്മറില് വൻ ഖനി അപകടം; 162 പേര് കൊല്ലപ്പെട്ടു; 200 പേര് മണ്ണിനടിയില്‍ കുടുങ്ങി
ആക്രമണ കാരണം വ്യക്തമല്ല. നേരത്തെ സമീപ പ്രദേശത്ത് തന്നെയുള്ള ഒരു ക്ലിനിക്കില്‍ നടന്ന ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു. ട്രക്കിലെത്തിയ ഒരു സംഘമാണ് വെടിവയ്പ് നടത്തിയത്. മെക്സിക്കോയിലെ ചില ലഹരി മാഫിയ ഗ്രൂപ്പുകളില്‍ അംഗമായിരുന്ന ചിലര്‍ ഇവിടെ ചികിത്സയിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഗ്വാനാജുവാറ്റോ.
Post Your Comments