ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 1,502 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരില്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേർ കൂടിയുണ്ട്.
ബെലഗാവി, ഉഡുപ്പി ജില്ലകളില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളുരുവില്‍ സ്ഥിതി മോശമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 889 പേര്‍ക്ക് ഇന്ന് ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരിൽ പലരുടെയും ഉറവിടം വ്യക്തമല്ല. ബംഗളുരുവില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് പോയവര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മാത്രം 19 പേരാണ് രോഗം മൂലം മരിച്ചത്. ഇതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 272 ആയി. സംസ്ഥാനത്താകെ 18016 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, മംഗളൂരു സിറ്റി നോർത്ത് എംഎൽഎയും ബിജെപി നേതാവുമായ ഡോ.ഭരത് ഷെട്ടിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ എംഎൽഎ വെളിപ്പെടുത്തി. സമ്പർക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗം ഭേദമാകുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ചികിത്സയിൽ തുടരുമെന്നും എംഎൽഎ ട്വിറ്ററിൽ കുറിച്ചു.
Post Your Comments