KeralaNews

ഇന്ത്യ തിരിച്ചുവരുന്നു : കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമായ ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ പ്രശ്‌നത്തില്‍ നിന്നും ഇന്ത്യ തിരിച്ചുവരുന്നു , കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം തൊഴില്ലായ്മ നിരക്ക് കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് കാലത്തെ ലോക്ഡൗണ്‍ മൂലം കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയര്‍ന്ന രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏതാണ്ട് പകുതിലധികം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് മാസത്തില്‍ 23.48 ശതമാനം എന്നത് ജൂണ്‍ മാസത്തില്‍ 10.99% ആയി കുറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിരീക്ഷണ കേന്ദ്രം (സി.എം.ഇ.ഐ) പുറത്തിറക്കിയ പ്രതിമാസ കണക്കിലാണ് ഈ പുതിയ വിവരം. ലോക്ഡൗണിന് ശേഷം രാജ്യത്ത് തൊഴിലുകള്‍ പുനരാരംഭിച്ചതിന്റെ പ്രതിഫലനമാണിത്.മണ്‍സൂണ്‍ കാലത്ത് വിളവിറക്കി മഴക്കാല അവസാനത്തോടെ വിളവെടുക്കുന്ന ഖാരിഫ് കൃഷി രാജ്യത്ത് ആരംഭിച്ചതും തൊഴിലില്ലായ്മ കുറയാന്‍ കാരണമായി.

Read Also : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞു; നമുക്ക് ഈ മഹാമാരി കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്;- നിര്‍മ്മല സീതാരാമന്‍

ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് മേയ് മാസത്തില്‍ 22.48% ആയിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ അത് 10.52 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 25.79 ആയിരുന്ന നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 12.02 % ആയി.എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കൂടുതല്‍ തന്നെയാണ്. മാര്‍ച്ചില്‍ ആകെ തൊഴിലില്ലായ്മ നിരക്ക് 8.75 ഉം ഫെബ്രുവരിയില്‍ 7.76ഉം ആയിരുന്നു.

മേയ് 3ന് 26.16 ശതമാനമായിരുന്ന ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്മ ജൂണ്‍ 21 ആയപ്പോഴേക്കും 7.26% കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button