ദൃശ്യം 2 അടുത്ത മാസം ആരംഭിക്കും;പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി മോഹന്‍ലാല്‍ ചിത്രവും
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം -2 ആഗസ്റ്റിൽ തൊടുപുഴ ചിത്രീകരണം ആരംഭിക്കും.പുതിയ സിനിമകള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാട് തള്ളി മോഹന്‍ലാല്‍ ചിത്രവും. ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’ ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രീത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആഗസ്റ്റ് 17ന് തൊടുപുഴയിലാകും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് സാഹചര്യത്തില്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാതിരിക്കെ പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്നായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതിനെ പിന്തുണച്ച് ഫിലിം ചേംബറും രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമാചിത്രീകരണം ആരംഭിക്കരുതെന്ന തീരുമാനത്തില്‍ ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും എതിര്‍പ്പുണ്ട്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്.
നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ലിജോ ജോസ് പെല്ലിശേരിയും, ആഷിക് അബുവുമടക്കം തങ്ങളുടെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി. ഇതിന് പിന്നാലെയാണ് ദൃശ്യം 2 ആരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന ക്രൈം ത്രില്ലറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments