COVID 19Latest NewsIndia

കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി

കോവാക്‌സിന്‍ എന്നു പേരിട്ടിരിക്കുന്ന മരുന്ന്‌ ജൂലൈയില്‍ മനുഷ്യരില്‍ പരീക്ഷിക്കാനുളള തയാറെടുപ്പിലാണ്‌ കമ്പനി.

ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന്‌ മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത്‌ ബയോടെക്കിനാണ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറുടെ അനുമതി ലഭിച്ചത്‌. ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു കമ്പനിക്ക്‌ മനുഷ്യനില്‍ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കുന്നത്‌. കോവാക്‌സിന്‍ എന്നു പേരിട്ടിരിക്കുന്ന മരുന്ന്‌ ജൂലൈയില്‍ മനുഷ്യരില്‍ പരീക്ഷിക്കാനുളള തയാറെടുപ്പിലാണ്‌ കമ്പനി.

ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിന് ഈ ആഴ്ചയുടെ തുടക്കത്തിലാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലുളള വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാനാണ് പച്ചക്കൊടി കാണിച്ചത്. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ഇത് വലിയ മുന്നേറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.

ചൈനക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഭാരതം, ടെലികോം , ദേശിയപാത മേഖലകളിലെ ചൈനീസ് പങ്കാളിത്തം ഒഴിവാക്കി

ഹൈദരാബാദില്‍ കമ്പനിയുടെ കീഴിലുളള ജെനോം വാലിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ പരീക്ഷണത്തിന് മുന്‍പ് നടത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പനിക്ക് അനുവാദം നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്. ജൂലൈയില്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനുളള തയ്യാറെടുപ്പിലാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button