ആലുവ: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ആശുപത്രി അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ചികിത്സ കഴിഞ്ഞാല്‍ സമയം സ്വന്തം നാടായ നേപ്പാളിലേക്ക് മടങ്ങണമെന്ന് കുട്ടിയുടെ അമ്മ അറിയിച്ചെങ്കിലും കേസ് കഴിയുന്നത് വരെ പോകാനാകില്ല. കേസ് അന്വേഷണം അവസാനിക്കുന്നത് വരെ അമ്മക്കും കുഞ്ഞിനും ജില്ലയില്‍ തന്നെ തുടരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments