![](/wp-content/uploads/2020/07/2as3.jpg)
ഒഡിഷ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തി പൊലീസുകാരൻ. കുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെയാണ് പൊലീസുകാരനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലെ ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് ആയ ആനന്ദ ചന്ദ്ര മാജിയാണ് പെൺകുട്ടി യോടെ ഇത്തരത്തിൽ ക്രൂരത കാണിച്ചത്. സംഭവം പുറം ലോകം അറിഞ്ഞത്തോടെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പതിമൂന്നുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ശിശുക്ഷേമ സമിതിയെ നിയോഗിച്ചു. ജില്ലാ കളക്ടർ നിഖിൽ കല്യാണിന്റെ ഇടപെടലിനെ തുടർന്ന് റായിബാഗ പൊലീസ് സ്റ്റേഷനിൽ ജൂൺ 22ന് കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി അന്വേഷണം നടത്താൻ കളക്ടർ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും ഗർഭഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയതിനും
ആറു പേർക്കെതിരെ സുന്ദർഗഡ് ജില്ല ശിശു സംരക്ഷണ ഓഫീസർ എസ്.ജെന റായിബഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശിശുക്ഷേമസമിതിയുടെ റിപ്പോർട്ടിന്റെയും കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ജെനയുടെ പരാതി. മാജിയെ കൂടാതെ ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ് രണ്ടുപേരും നാലു മാസക്കാലം കുട്ടിയെ നിരന്തരമായി ബലാത്സംഗം ചെയ്തിരുന്നെന്ന് ജെനയുടെ പരാതിയിൽ പറയുന്നു.
ഇതോടെ ജൂൺ 30ന് ഡിജിപി സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നാലംഗസംഘം അന്വേഷണം ആരംഭിച്ചു.
Post Your Comments