Latest NewsNewsIndia

ടിക്ടോക്കിന്റെ നിരോധന വാര്‍ത്ത : രാജ്യത്തിന്റെ സുരക്ഷതന്നെ പ്രധാനം : കേന്ദ്രത്തിന്റെ നടപടിയെ പിന്തുണച്ച് ഉപഭോക്താക്കള്‍ : സൗഹൃദം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് ഉപഭോക്താക്കള്‍

മുംബൈ : ചൈനീസ് ആപ്പായ ടിക് ടോക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജനഹൃദയങ്ങളിലും ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രം 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ടിക്ടോക്കിന്റെ നിരോധന വാര്‍ത്തയ്ക്കു പിന്നാലെ പിന്തുണച്ചതിന് നന്ദി പറഞ്ഞും സൗഹൃദം നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ചും ഉപഭോക്താക്കള്‍ ലൈവില്‍. പലരും വികാരഭരിതമയാണ് സംസാരിച്ചത്. വേദനയുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്ന നിലപാടാണ് മിക്കവരും സ്വീകരിച്ചത്. നിരവധിപ്പേര്‍ ഒന്നിച്ച് ലൈവ് ആരംഭിച്ചതോടെ ടിക്ടോക്കിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്തു.

Read Also : ടിക് ടോക് എന്ന വന്മരം വീണു… പകരം ആര് ? ടിക് ടോകിന് പകരക്കാരായ അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം

ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ടിക്ടോക്കിനു പകരമായുള്ള ആപ്ലിക്കേഷനുകളില്‍ ആരംഭിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ചിലര്‍ പങ്കുവച്ചു. സൗഹൃദങ്ങള്‍ നഷ്ടമാകുമെന്നു പറഞ്ഞ് കണ്ണീരണിഞ്ഞവരും നിരവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button