പത്തനാപുരം: ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വെറും പാഴ്വാക്ക് ആകുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച പ്രവാസി സുഗതന്റെ കുടുംബമാണ് ഇപ്പോള്‍ അധികൃതരുടെ കനിവ് തേടുന്നത്. കുടുംബത്തിന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും തുണച്ചില്ല. സുഗതന്റെ വര്‍ക്ക് ഷോപ്പിന് ലൈസന്‍സ് നല്‍കാനാകില്ലെന്നും ഉടന്‍ പൊളിച്ചു മാറ്റണമെന്നും വിളക്കുടി പഞ്ചായത്ത് അധികൃതര്‍ അന്ത്യശാസനം നല്‍കിയതോടെയാണിത്. സുഗതന്റെ മരണം വിവാദമായപ്പോള്‍ വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്.
Read Also : പരീക്ഷയിൽ സുഹൃത്തിന് രണ്ട് ശതമാനം മാർക്ക് കൂടുതൽ; പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
സുഗതന്റെ കുടുംബം എട്ട് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഉപജീവനമാര്‍ഗം പൊളിച്ചു മാറ്റാനൊരുങ്ങുകയാണ്. നികുതിയിനത്തില്‍ നല്‍കാനുള്ള ഇരുപതിനായിരത്തിലധികം രൂപ അടച്ച് വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ നിറുത്തണമെന്നാണ് പഞ്ചായത്തിന്റെ അന്ത്യശാസനം.
2018 ഫെബ്രുവരി 23 നാണ് കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങാനായി നിര്‍മ്മിച്ച വര്‍ക്ക്‌ഷോപ്പ് നിയമം ലംഘിച്ച് നിര്‍മ്മിക്കുന്നുവെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്.
Post Your Comments