Latest NewsInternational

‘ഇന്ത്യയല്ല, ഞങ്ങള്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു’ -നേപ്പാള്‍ പ്രധാനമന്ത്രിയോട് സ്വന്തം പാര്‍ട്ടി

പ്രസ്താവനയ്ക്ക് പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു.

കഠ്മണ്ഡു: രാജ്യത്തെ ചില പ്രമുഖ നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു.

നേപ്പാളില്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയര്‍ന്നത്. ‘ഇന്ത്യയല്ല, ഞങ്ങള്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം’- നേതാക്കൾ ആവശ്യപ്പെട്ടു.

നേപ്പാൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഭരണപക്ഷത്ത് തന്നെ പ്രതിഷേധം

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന കെ.പി ശര്‍മ്മ ഒലിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതില്‍ ശര്‍മ്മ പരാജയമാണെന്നും, കെടുകാര്യസ്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള നേപ്പാളിന്റെ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button