ന്യൂഡല്‍ഹി : ടിക് ടോക് പൂട്ടിയതിനു പിന്നാലെ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു.
ദേശീയ തലത്തിലെ കോവിഡ് 19 വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് മൈ ഗവ് ഇന്ത്യ .നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ നിര്‍മിത ആപിലേക്കുള്ള മൈ ഗവ് ഇന്ത്യയുടെ പ്രവേശനത്തെ ഷെയര്‍ചാറ്റ് സ്വാഗതം ചെയ്തു.
Read Also : ടിക് ടോക് എന്ന വന്മരം വീണു… പകരം ആര് ? ടിക് ടോകിന് പകരക്കാരായ അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം
ഇതോടെ 15 ഇന്ത്യന്‍ ഭാഷകളിലായി 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി കോവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ യഥാര്‍ഥ വിവരങ്ങള്‍ പങ്കിടാനും സംവദിക്കാനും മൈ ഗവ് ഇന്ത്യക്ക് കഴിയും. ഗുരുതരമായ ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ കാരണം തിങ്കളാഴ്ച 59 ചൈനീസ് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാല ഷെയര്‍ചാറ്റില്‍ ചേരുമെന്ന മൈ ഗോവ് ഇന്ത്യയുടെ പ്രഖ്യാപനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
Post Your Comments