കോഴിക്കോട് : ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടുതല്‍ എത്തിതുടങ്ങിയതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം പത്തും പന്ത്രണ്ടും മണിക്കൂര്‍ കഴിഞ്ഞാലും പ്രവാസികള്‍ക്ക് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്ത് വരാനാവുന്നില്ല. കുറിച്ച് ദിവസമായി ഇതേ അവസ്ഥയാണെന്നാണ് പ്രവാസികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുള്ളവര്‍ വെള്ളം പോലും കിട്ടാതെയാണ് പന്ത്രണ്ട് മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. പരിശോധന കഴിയാതെ പുറത്തിറങ്ങാനോ ആരെങ്കിലും അന്വേഷിക്കുക പോലുമോ ചെയ്തില്ലെന്നാണ് പ്രധാനമായും ആരോപിക്കുന്നത്. ചോദിക്കുമ്പോൾ ജീവനക്കാരില്ലെന്ന മറുപടിയാണ് നല്‍കുന്നതെന്നും പ്രവാസികള്‍ പറഞ്ഞു.
അധ്യാപകരെയടക്കം പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ഏറെ വൈകുന്നുണ്ട്. കഴിഞ്ഞ ദിവസം നാല് കൗണ്ടറുകളിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ഇവിടെ നിന്ന് പരിശോധനയ്ക്ക് ശേഷം ഫലം നെഗറ്റീവാണെങ്കില്‍ വീട്ടില്‍ ക്വാറന്റൈനിലാക്കും. എന്നാല്‍ പുറത്ത് ക്വാറന്റൈന്‍ സൗകര്യം ആവശ്യപ്പെടുന്നവര്‍ക്ക് ഇത് ലഭിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്.
Post Your Comments