വിജയവാഡ: 1088 ആംബുലൻസുകൾ ഒരുമിച്ച് നാടിന് സമർപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസുകൾ ആണ് നാടിന് സമർപ്പിച്ചത്. ഓരോ ജീവനും വിലപ്പെട്ടത് എന്ന ബോധ്യമാണ് സർക്കാരിനെന്നും ആന്ധ്രയുടെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവമെന്നും ജഗൻ വിഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു.
ALSO READ: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ കൂട്ടത്തോടെ ക്വാറന്‍റീനില്‍; നാല് ആടുകൾ ചത്തു
വെന്റിലേറ്റർ സൗകര്യം, ഓക്സിജൻ സിലണ്ടറുകൾ തുടങ്ങി എല്ലാ സജീകരണങ്ങളും ആംബുലൻസുകളിലുണ്ട്. നിരീക്ഷണ ക്യാമറകളും ഓരോ ആംബലുലൻസിലും ഒരുക്കിയിട്ടുണ്ട്. ഇതിെനാപ്പം 744 ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘവും തയാറാണ്. ഓരോ മാസവും ഇവർ ആംബുലൻസുകളിൽ ഗ്രാമങ്ങളിലെത്തി സേവനം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 201 കോടിരൂപയാണ് സർക്കാർ ഇതിനായി നീക്കിവെച്ചത്.
Post Your Comments