മാവേലിക്കര : മീന്‍ വില്‍പ്പനക്കാരന് കോവിഡ് , ജനങ്ങള്‍ ആശങ്കയില്‍. കുറത്തികാട് ജംക്ഷനില്‍ മീന്‍ വില്‍പന നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്കു ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മേഖലയില്‍ അതീവ ജാഗ്രത. ജില്ലാ ആശുപത്രിയില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഉള്‍പ്പെടെ 25 പേരോളം ക്വാറന്റീനില്‍.
read also : സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തെക്കേക്കര പഞ്ചായത്ത് ഓഫിസില്‍ മുന്‍കരുതലായി അണുനശീകരണം നടത്തി. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍, നഴ്‌സ്, ടെക്‌നിഷ്യന്‍, അറ്റന്‍ഡര്‍, വാര്‍ഡില്‍ സമീപത്തുണ്ടായിരുന്ന മറ്റു രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍ എന്നിവരുള്‍പ്പെടെ 25 പേരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് പറഞ്ഞു.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ ഓഫിസില്‍ വന്നിരിക്കാമെന്ന സംശയത്തില്‍ തെക്കേക്കര പഞ്ചായത്ത് ഓഫിസില്‍ ഇന്നലെ അണുനശീകരണം നടത്തി. പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
Post Your Comments