Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNewsEntertainment

പോലീസുകാർ നോക്കി നിൽക്കെ യുവ സംവിധായകനെ മർദ്ദിക്കുന്ന സീനിയർ സംവിധായകൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട സിനിമ തന്നെയാണ്. അതിനു കാരണവും പോത്തെട്ടൻ  ബ്രില്ല്യന്‍സ് എന്ന ഘടകം തന്നെയാണ്. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.മഹേഷിന്റെ പ്രതീകാരം പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണ്.

തൊണ്ടിമുതൽ.തൊണ്ടിമുതൽ റീലീസ് ആയി മൂന്നാം വാർഷികം ഇന്നലെ ആഘോഷിച്ചത് അന്നതെ സെറ്റിലെ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിചാണ്.അതിൽ രസകരമായ ഒരു സീൻ തന്റെ അസ്സോസിയേറ്റ് ആയ മധു സി നാരായനനൊപ്പം അഭിനയിച്ചു കാണിക്കുന്ന ഫോട്ടോ ആണ് സോഷ്യൽ മീഡിയ സിനിമ ഗ്രൂപ്പുകളിൽ ചർച്ച ആയത്.ഏറെ രസകരമായ കമെന്റുകൾ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്‌.മൂന്ന് വർഷങ്ങൾ പോയത് അറിഞ്ഞില്ല ഇനിയും ഇതുപോലുള്ള റിയലിസ്റ്റിക് സിനിമകൾ ദിലീഷ് പോത്തനിൽ നിന്നും പ്രകീക്ഷിക്കാം എന്ന ഉറപ്പു നൽകിയാണ് സിനിമയുടെ നിർമ്മാതാക്കളും ചൂടിക്കാട്ടുന്നത്.തന്റെ സിനിമ ജീവിതത്തെ പറ്റി ഒരിക്കൽ ദിലീഷ് പോത്തൻ പറഞ്ഞത് ഇങ്ങനെ..

“എനിക്ക് സിനിമ അത്രയും മിസ് ചെയ്യുന്നില്ല എന്നതു കൊണ്ടും ഒരു വ്യക്തി എന്ന നിലയിൽ ഫിനാൻഷ്യലി എന്നെ സ്റ്റേബിൾ ആക്കിയതും ആക്ടിങ് ആണ്. അല്ലെങ്കിൽ സംവിധാനം എനിക്കൊരു വരുമാനമാർഗം ആക്കി മാറ്റേണ്ടി വന്നേനെ.

രണ്ട് സിനിമകൾ ചെയ്തു മൂന്നാമത്തെ സിനിമ ചെയ്യാതിരിക്കുമ്പോൾ ഒരു തരത്തിലും സംവിധാനത്തെ ഞാനൊരു വരുമാനമാർഗമായി കാണുന്നില്ല. ഒരു സിനിമയ്ക്കു വേണ്ടിയും ഞാൻ ശമ്പളം പോലും ചോദിച്ചിട്ടില്ല. അങ്ങനെയാണ് ഞാനതിനെ കാണുന്നത്. ആക്ടിങ്ങിൽ നിന്ന് ഒരു വരുമാനം ഉണ്ടായതു കൊണ്ടാണ് എനിക്ക് ഡയറക്ടർ എന്ന നിലയിൽ അങ്ങനെ ഒരു ഫ്രീഡം കിട്ടിയതും ഇത്രയും സമയമെടുക്കാനും പറ്റിയത്.”
ഏതായാലും മൂന്നാം വരവിനായി പ്രേക്ഷകർ കാത്തിരിക്കുന്നു…

shortlink

Related Articles

Post Your Comments


Back to top button