MollywoodLatest NewsCinemaEntertainment

സാധാരണത്വം കൊണ്ടാടുന്ന സിനിമകള്‍; ബോളിവുഡിലും ചര്‍ച്ചയായി ദിലീഷ്‌പോത്തന്‍

മലയാളിമനസിനെ പ്രായഭേദമന്യേ ഒരുപോലെ സ്വാധീനിച്ച രണ്ട് സിനിമകളാണ് ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും അതുപോലെ തന്നെ മഹേഷിന്റെ പ്രതികാരവും. എത്ര തവണകണ്ടാലും മടുക്കാത്തവിധം സാധാരണക്കാരന്റെ നിത്യജീവിതവും എളിമയും തുളുമ്പുന്ന സിനിമയുടെ പ്രശസ്തി കേരളത്തില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും പേരുകേട്ട ഒന്നായ് മാറിയിരിക്കുന്നു. ദിലീഷ് പോത്തന്‍ സിനിമകളിലെ ഈ മാന്ത്രികതയെ കുറിച്ച് പ്രശംസിച്ച് ഇപ്പോള്‍ ബോളിവുഡില്‍ നിന്നും സന്ദേശങ്ങള്‍ എത്തുകയാണ്.

തുമാരി സുലു എന്ന ചിത്രത്തിന്റെ സംവിധായകനായ സുരേഷ് ത്രിവേണിയാണ് ചിത്രത്തെ പുകഴ്ത്തി ട്വിറ്ററില്‍ പോസ്റ്റിട്ടത്. ഓരോ തവണ ഈ സിനിമ കാണുമ്പോഴും പുതിയ പലതും കാണാനും വീക്ഷിക്കാനും സാധിക്കുന്നു. സിനിമയിലെ സാധാരണത്വത്തെ കൊണ്ടാടുന്ന സിനിമ ലോകത്ത് ഒരു നാഴികക്കല്ലാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരേഷ് ത്രിവേണി ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/sureshtriveni/status/1090436517049315329

അതോടൊപ്പം തന്നെ കുറിപ്പിന് മറുപടിയായി മലയാളിയും ബോളിവുഡ് സംവിധായകനുമായ ബിജോയ് നമ്പ്യാരും രംഗത്തെത്തി. തുടരെ തുടരെ കണ്ടാലും മടുക്കാത്ത സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് പറഞ്ഞാണ് ബിജോയ് നമ്പ്യാര്‍ സുരേഷ് ത്രിവേണിയുടെ പോസ്റ്റ് പങ്കു വച്ചത്.

മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയര്‍ സംസ്ഥാന പുരസ്‌കാരവും ഫഹദ് ഫാസില്‍ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button