തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. 5 കിലോ മീറ്ററിന് ഇനി 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിരക്ക് വർധനയെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാതിരുന്നത്.
കോവിഡ് വ്യാപനവും ലോക്ക് ടൗണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി. തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു.
Post Your Comments