ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, ഹെലോ, ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ എന്നിവയടക്കം 59 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രസക്കാര്‍ നിരോധിച്ചത്. രാജ്യത്തിൻറെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയുയർത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
അതേസമയം, നിരോധനം മറികടക്കാനുള്ള വഴികള്‍ തേടുകയാണ് ടിക് ടോക്. ഇതിന്റെ ഭാഗമായി നിരോധനത്തിന് പിന്നാലെ ഇന്ത്യയിലെ പ്രവര്‍ത്തനം യു.കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലെ സെര്‍വറുകളിലേക്ക് മാറ്റി. ടേംസ് ആന്‍ഡ് കണ്ടീഷന്‍സും കമ്പനി പുതുക്കിയിട്ടുണ്ട്. അതുപ്രകാരം നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. പ്ലേ സ്റ്റോറില്‍ നിന്നടക്കം നീക്കിയതിനാല്‍ പുതുതായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.
നിലവിലെ അക്കൗണ്ടില്‍ വീഡിയോകള്‍ കാണുന്നതിന് തടസ്സമില്ല. അതേസമയം വീഡിയോ അപ്‍ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും. 29 ജൂണ്‍ 2020 നിലവില്‍ വന്ന യ ടേംസ് ആന്‍റ് കണ്ടീഷന്‍സ് പ്രകാര ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ട്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, മറിച്ചാണെങ്കില്‍ അക്കൗണ്ട് ടെര്‍മിനേറ്റ് ചെയ്യപ്പെടും.
നിലവില്‍ ടിക് ടോക് ആപ്പിന് മാത്രമാണ് നിരോധനം. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും ശിക്ഷ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ടിക് ടോക് ഉപയോഗം നിയമപരമായി കുറ്റമാകൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ചൈനയ്‌ക്കോ മറ്റ് രാജ്യങ്ങൾക്കോ വിവരങ്ങൾ ചോർത്തി നൽകില്ലെന്നും ഓരോ ഇന്ത്യൻ പൗരന്മാരുടേയും സുരക്ഷ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ‘ടിക് ടോക്ക്’ ഇന്ത്യൻ തലവൻ നിഖിൽ ഗാന്ധി അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും നിഖില്‍ ഗാന്ധി വ്യക്തമാക്കി.
Post Your Comments