Latest NewsNewsIndia

‘ജയ് ഭാരത് ജയ് ടിബറ്റ്’: ചൈന തെറ്റും ഇന്ത്യ ശരിയുമാണ്; യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പതാകകളുമേന്തി ടിബറ്റന്‍ സമൂഹത്തിന്റെ വൻ പ്രതിഷേധം

ടിബറ്റ് സ്വതന്ത്രമാക്കാന്‍ ലോക സമൂഹം ഇടപെടണം

ന്യൂയോര്‍ക്ക്: ഇന്ത്യ ചൈന അതിര്‍ത്തയില്‍ നടന്ന സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്. യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജയ് ഭാരത് ജയ് ടിബറ്റ്’ പ്രതിഷേധക്കാര്‍ ചൈനീസ് എംബസിക്ക് മുന്നില്‍ നിന്നും മുദ്രവാക്യം മുഴക്കി.

ടിബറ്റിന് സ്വാതന്ത്ര്യം വേണ്ടത് ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര നടപടിയാണ് ടിബറ്റിന് മേല്‍ നടക്കുന്നത്. ടിബറ്റ് സ്വതന്ത്രമാക്കാന്‍ ലോക സമൂഹം ഇടപെടണം. നിലവില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ടിബറ്റിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ALSO READ: ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് അപ്രതീക്ഷിത തീപിടിത്ത൦; നിർണായക വെളിപ്പെടുത്തലുകളുമായി കേന്ദ്രമന്ത്രി വി കെ സിംഗ്

അമെരിക്കയിലെ ന്യൂജേഴ്സി നഗരത്തിലാണ് ടിബറ്റന്‍ സമൂഹം ഇന്ത്യാ അനുകൂല മുദ്രാവാക്യങ്ങളുമായി ചൈനക്കെതിരെ പ്രതിഷേധിച്ചത്. ഇന്ത്യയെ ആക്രമിക്കാന്‍ ടിബറ്റിന്റെ മണ്ണ് ഉപയോഗിക്കുന്നതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ടിബറ്റിനെ കൈയടക്കാന്‍ ബുദ്ധസന്യാസി സമൂഹത്തെ ചൈന പീഡിപ്പിക്കുകയാണ്. ഇന്ത്യക്കായി ലോകരാഷ്ട്രങ്ങളെല്ലാം ഒന്നിക്കുന്നതിന്റെ ആത്മവിശ്വാസം ടിബറ്റിനും രക്ഷയാകുമെന്നും ടിബറ്റ് സമൂഹം പറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button