ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ ആളുകളും ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുമായി മൊബൈല്‍ ഫോണുകളിലാണ് സമയം ചിലവഴിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം മൊബൈലില്‍ സമയം ചിലവഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് അവരുടെ ആയുസിന്റെ കാര്യത്തേയും ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യു.കെയിലെ യുണൈറ്റഡ് ചിറോപ്രാക്റ്റിക് അസോസിയേഷനാണ് ഇത് ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യത്തെ കുറക്കുന്നതില്‍ പ്രധാനമായും ഗവേഷകര്‍ പറയുന്നത് മൊബൈലില്‍ സമയം ചിലവഴിക്കുമ്പോഴുള്ള വളഞ്ഞു കുത്തിയുള്ള ഇരുപ്പാണ്. മൊബൈലിന്റെയും ടാബ്ലെറ്റുകളുടെയുമെല്ലാം അമിതോപയോഗം ആരോഗ്യത്തെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. തലകുമ്പിട്ടു വളഞ്ഞിരിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിലൂടെ വാരിയെല്ലുകള്‍ക്ക് ശരിയായ രീതിയില്‍ അനങ്ങാന്‍ കഴിയാത്തതിനാല്‍ ഹൃദത്തിന്റെയും ശ്വാസകോശത്തിന്റെയും മറ്റും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.
ആദ്യമൊന്നും ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടില്ലെന്നും ചെറിയ വേദനകളായിരിക്കും ആദ്യം അനുഭവപ്പെടുകയെന്നും കുറച്ചു സമയത്തിനകം ആശ്വാസം ലഭിക്കുന്നതു കൊണ്ട് അതിനെ കാര്യമായി കാണുകയുമില്ലെന്നും അതിനാല്‍ തന്നെ ഇതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കാന്‍ കഴിയില്ലെന്നും യു.സി.എ. എക്സിക്യൂട്ടീവ് മെമ്പര്‍ എസ്ടെലേള സോണര്‍ മോഗന്‍ പറയുന്നു.
അമിതവണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖങ്ങളായിരിക്കും ഭാവിയില്‍ അവരെ കാത്തിരിക്കുന്നതെന്നും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കിടയില്‍ മുമ്പും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മൊബൈലുകളും ടാബ്ളറ്റുകളും ലാപ് ടോപ്പുകളുമെല്ലാം വന്നതോടെ ഇത്തരം പ്രശ്നങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണെന്നും എസ്ടെലേള വ്യക്തമാക്കി.
Post Your Comments