പ്രമുഖ ഗെയിമിംഗ് സ്മാർട്ഫോണ്‍ ബ്ലാക് ഷാര്‍ക്ക് ഇന്ത്യൻ വിപണിയിലേക്ക്. മാർച്ച് മാസം ചൈനീസ് വിപണിയിലെത്തിയ ബ്ലാക് ഷാർക്ക് 2 എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡൽ ഫോൺ ഈ മാസം 27ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സ്മാർട്ഫോണ്‍ ഗെയിം പ്രേമികളെ ലക്ഷ്യമിടുന്ന ബ്ലാക് ഷാർക്ക് 2 വിന് ഗെയിമുകളിൽ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനായി മർദം ചെലുത്തുന്നതിനനുസരിച്ച് പ്രതികരിക്കുന്ന ഡിസ്പ്ലേ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
6.39 ഇഞ്ച് ഡിസ്പ്ലെ, സ്നാപ് ഡ്രാഗണ്‍ 855 പ്രോസസർ, 48 എംപി+12 എംപി ഇരട്ട പിൻക്യാമറ, 20 എംപിയുടെ മുൻ ക്യാമറ, ലിക്വിഡ് കൂളിംഗ് സംവിധാനം എന്നിവ പ്രധാന പ്രത്യേകതകൾ. 6 ജിബി റാം/128 ജിബി സ്റ്റോറേജ്, 12 ജിബി റാം/ 256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഷാർക്ക് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് ഇന്ത്യയിൽ ആരാധകരേറുന്നതാണ് വരവിനു പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
Post Your Comments