KeralaLatest NewsNews

എസ്എസ്എല്‍സിയില്‍ നൂറുമേനി വിജയം കൊയ്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ : ഉയര്‍ന്ന വിജയശതമാനം നേടിയത് സര്‍ക്കാര്‍ സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്തത് സര്‍ക്കാര്‍ സ്‌കൂളുകള്‍. 637 സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 സ്‌കൂളുകള്‍ അധികമായി 100 ശതമാനം വിജയം സ്വന്തമാക്കി. 796 എയിഡഡ് സ്‌കൂളുകളും 404 അണ്‍എയിഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.

Read Also : എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്തത് സര്‍ക്കാര്‍ സ്‌കൂളുകള്‍. 637 സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 സ്‌കൂളുകള്‍ അധികമായി 100 ശതമാനം വിജയം സ്വന്തമാക്കി. 796 എയിഡഡ് സ്‌കൂളുകളും 404 അണ്‍എയിഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ആകെ 1837 സ്‌കൂളുകളാണ് നൂറുമേനി കൊയ്തത്.

പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. ഇവിടെ 99.71 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം കൈവരിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 2,736 വിദ്യാര്‍ഥികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Back to top button